മൂന്നര ലിറ്റർ ചാരായം പിടികൂടി, പെരുവള്ളൂർ സ്വദേശി ക്കെതിരെ എക്സൈസ് കേസെടുത്തു.


പരപ്പനങ്ങാടി: പരപ്പനങ്ങാടി എക്സൈസ് റൈഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ മൂന്നര ലിറ്റർ ചാരായവും, ചാരായം കൊണ്ടുവന്ന ഓട്ടോറിക്ഷയും പിടികൂടി.
പെരുവള്ളൂർ സ്വദേശി
കോതാരിവീട്ടിൽ അഭിലാഷി (41)നെതിരെ എക്സ്സൈസ് കേസെടുത്തു.
ഓട്ടോറിക്ഷയിൽ ചാരായവുമായെത്തിയ ഇയാൾ പെരുവള്ളൂർ പറശ്ശിനിപ്പുറായ വെച്ച് എക്സ്സൈസ് പാർട്ടിയെകണ്ട് ഓട്ടോറിക്ഷ ഉപേക്ഷിച്ച് ഓടിപ്പോവുകയായിരുന്നു.
മലപ്പുറം എക്സ്സൈസ് ഇന്റലിജിൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രിവെന്റിവ് ഓഫീസർ എ.പി.ഉമ്മർ കുട്ടിയും പാർട്ടിയും
നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടി കേസെടുത്തത്.
ബാറുകളും മദ്യവില്പന ശാലകളും അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ എക്സ്സൈസ് പരിശോധന കർശനമാക്കിയിരുന്നു. ഒരാഴ്ചക്കുള്ളിൽ നൂറുകണക്കിന് ലിറ്റർ വാഷും വാറ്റുപകരണങ്ങളും പരപ്പനങ്ങാടി എക്സ്സൈസ് കണ്ടെത്തി കേസെടുത്തിരുന്നു. പ്രിവന്റീവ് ഓഫീസർമാരായ കെ.പ്രദീപ് കുമാർ, പി.മുരളീധരൻ സിവിൽ എക്സ്സൈസ് ഓഫീസർമാരായ നിതിൻ ചോമാരി, ദിദിൻ.എം.എം, അരുൺ.പി, വനിത സിവിൽ എക്സ്സൈസ് ഓഫീസർ ശ്രീജ.എം, ഡ്രൈവർ അബ്ദുറഹിമാൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്