പുഴയിലേക്ക് ചാടി സ്കൂൾ വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമം; രക്ഷകരായി പോലീസ്


കോഴിക്കോട് : പുഴയിലേക്ക് ചാടി സ്കൂൾ വിദ്യാർഥിനിയുടെ ആത്മഹത്യാ ശ്രമം. പന്നിയങ്കര പോലീസ് അവസരോചിതമായി ഇടപെട്ട് പെൺകുട്ടിയെ ജീവിതത്തിലേക്കു തിരിച്ച് കയറ്റി.
ഇന്ന് രാവിലെ 11 മണിയോടു കൂടിയാണ് സംഭവം. സ്കൂളിൽ നിന്നും ഇറങ്ങിപ്പോയ വിദ്യാർത്ഥിനി കോതി പാലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ നടന്നു പോകുന്നത് പന്നിയങ്കര പോലീസിന്റെ പെട്രോളിങ്ങിനിടെ ശ്രദ്ധയിൽ പെട്ടതാണ് വഴിത്തിരിവായത്.
തുടർന്ന് പെൺകുട്ടിയെ നിരീക്ഷിച്ച പോലീസ് പെൺകുട്ടി കോതിപാലത്ത് പുഴയ്ക്ക് സമീപം നിൽക്കുന്നതും തുടർന്ന് പുഴയിലേക്ക് എടുത്തു ചാടുന്നതായും കണ്ടു .
പോലീസ് ഉടൻ തന്നെ തൊട്ടടുത്ത് മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികളെ വിവരം അറിയിക്കുകയും പോലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.
പന്നിയങ്കര പോലീസ് സ്റ്റേഷനിലെ SI ബാലു, K. അജിത്ത്, CPO ബിനീഷ് എന്നിവർ ചേർന്ന സംഘമാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. ബന്ധുക്കളെ വിവരമറിയിച്ചു.
===================
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക..
Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).