NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ ഹയർ സെക്കൻഡറി തുല്യതാ പഠിതാക്കളുടെ സംഗമം നടത്തി.

പരപ്പനങ്ങാടി : സാക്ഷരതാ മിഷന്റെ കീഴിൽ പരപ്പനങ്ങാടി  എസ്.എൻ.എം.എച്ച്.എസ്.എസിൽ നടന്നുവരുന്ന ഹയർ സെക്കൻഡറി തുല്യതാ എട്ടാം ബാച്ച് പഠിതാക്കളുടെ സംഗമം നടത്തി.

നഗരസഭ ചെയർമാൻ പി.പി.ഷാഹുൽ ഹമീദ് സംഗമം ഉദ്‌ഘാടനം ചെയ്തു.

വികസന സ്ഥിരംസമിതി അധ്യക്ഷ സുഹറ അധ്യക്ഷത വഹിച്ചു.  മുൻ പഞ്ചായത്ത് പ്രസിഡന്റും പഠിതാവുമായ ഉമ്മർ ഒട്ടുമ്മൽ മുഖ്യപ്രഭാഷണം നടത്തി.

 

അധ്യാപകരായ ഇർഷാദ്, ഷംസുദ്ദീൻ, രമേശൻ, അമീർ, ഗീത, പ്രശാന്തി, സമീറ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ സാക്ഷരതാ മിഷൻ നടത്തിയ ക്വിസ് മത്സരത്തിൽ ജേതാക്കളായ കെ.പി.സുഫിറ, സി. സമീറഎന്നിവർക്ക് ഉപഹാരം നൽകി.

 

നഗരസഭാ കൗൺസിലർമാരായ കെ. ഷഹർബാനു, റസാഖ്, ക്ലാസ് കോഡിനേറ്റർ എ സുബ്രഹ്മണ്യൻ, പ്രേരകമാരായ സുബൈദ, വിജയശ്രീ, സുഫിറ, മുനീർ ബാബു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *