പ്രവാസി ഫെഡറേഷൻ മലപ്പുറം ജില്ലാ ക്യാമ്പ് പരപ്പനങ്ങാടിയിൽ സംഘടിപ്പിച്ചു


പരപ്പനങ്ങാടി : പ്രവാസി ഫെഡറേഷൻ മലപ്പുറം ജില്ലാ ക്യാമ്പ് പരപ്പനങ്ങാടിയിൽ സംഘടിപ്പിച്ചു.
സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു ‘പ്രവാസി പുനരധിവാസവും ആശങ്കകളും’ എന്ന സെമിനാർ ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാ ടനം ചെയ്തു.
ഇ.പി. ബഷീർ അദ്ധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി പി.കെ. കൃഷ്ണദാസ്, ക്യാമ്പ് ലീഡർ നാസർ ഡിബോണ, ഇരുമ്പൻ സൈദലവി, വി.കെ. സുലൈമാൻ, ടി.കെ. ഫസ്‌ലുറഹ്മാൻ, സി.പി. സക്കറിയ കേയി തുടങ്ങിയവർ പ്രസംഗിച്ചു.
നോർക്കറൂട്ട് വ്യവസായ പ്രതിനിധികൾ പ്രവാസികളുടെ സംരംഭങ്ങളുടെയും അനുകൂല്യങ്ങളുടെയും മറ്റു സർക്കാർ പദ്ധതികളെയും കുറിച്ച് വിവിധ സെഷനുകളിൽ ക്ലാസ്സെടുത്തു.