ആശമാർക്ക് ആശ്വാസം; പ്രതിമാസ ഇൻസെന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ, പിരിഞ്ഞു പോകുന്നവർക്കുള്ള ആനൂകൂല്യവും കൂട്ടി


ആശാവർക്കർമാരുടെ പ്രതിമാസ ഇൻസെന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ. 2,000 രൂപയായിരുന്നത് 3,500 രൂപയായാണ് വർധിപ്പിച്ചത്. എൻകെ പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ്‌റാവു ജാദവാണ് ഇൻസെന്റീവ് കൂട്ടിയതായി ലോക്‌സഭയെ അറിയിച്ചത്.
10 വർഷം സേവനമനുഷ്ഠിച്ച് പിരിഞ്ഞു പോകുന്ന ആശമാർക്കുളള ആനൂകൂല്യം 20,000 രൂപയിൽ നിന്നും 50,000 രൂപ വർധിപ്പിച്ചതായും കേന്ദ്രം അറിയിച്ചിട്ടുണ്ട്. ആശവർക്കർമാരുടെ വേതനവും സേവനവ്യവസ്ഥകൾ ഉൾപ്പെടെ ആരോഗ്യമേഖലയിൽ ശക്തിപ്പെടുത്തേണ്ട പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലാണെന്നും സഹമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ മാർച്ചിൽ ചേർന്ന മിഷൻ സ്റ്റിയറിങ് ഗ്രൂപ്പ് യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ എടുത്തുന്നതെന്നും പ്രതാപ്‌റാവു വ്യക്തമാക്കി.