കോഴിക്കോട് നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് രണ്ടു കാറുകളിൽ ഇടിച്ച് അപകടം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരിക്ക്


ഫറോക്ക്: കോഴിക്കോട് ദേശീയപാതയിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് രണ്ടു കാറുകളിൽ ഇടിച്ച് വൻ അപകടം. കാർ യാത്രക്കാരിൽ ഒരാൾ മരിച്ചു.
കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ബഷീർ(60) ആണ് മരിച്ചത്. ഫറോക്ക് പുതിയ പാലത്തിൽ രാവിലെയായിരുന്നു സംഭവം.
എട്ട് പേർക്ക് പരിക്കേറ്റതയാണ് വിവരം. അമിത വേഗത്തിൽ എത്തിയ കെ.എസ്.ആർ.ടി.സി ബസ് കാറുകളിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.
പുതിയ പാലം വഴിയുള്ള വാഹനഗതാഗതം പൂർണമായും സ്തംഭിച്ചു. വാഹനങ്ങൾ ഫറോക്ക് പഴയപാലം വഴി തിരിച്ച വിടുകയാണ്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.