വയനാട് ചുരത്തിൽ പോലീസിനെ കണ്ടു യുവാവ് കൊക്കയിലേക്ക് ചാടി; കാറിൽ എംഡിഎംഎ?; തിരൂരങ്ങാടി സ്വദേശിക്കായി തിരച്ചിൽ..!


വയനാട് ചുരത്തിൽ വാഹന പരിശോധനയ്ക്കിടെ തിരൂരങ്ങാടി ചെറുമുക്ക് സ്വദേശിയായ യുവാവ് ചുരത്തിൽ നിന്ന് താഴേക്ക് ചാടി; തിരച്ചിൽ ഊർജിതം.
ചുരത്തിൽ വൈത്തിരി പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. കാറിലുണ്ടായിരുന്ന യുവാവ് റോഡിൽ നിന്ന് താഴേക്ക് കൊക്കയിലേക്ക് ചാടുകയായിരുന്നു.
ലക്കിടി ഗേറ്റിന് സമീപം നടന്ന സംഭവത്തിൽ യുവാവിനായുള്ള തിരച്ചിൽ ഊർജിതമാക്കി. തിരൂരങ്ങാടി സ്വദേശിയായ യുവാവ് സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയതായി പ്രാഥമിക സൂചനയുണ്ടെന്ന് പോലീസ്.
ഇതോടെ പരിശോധന കർശനമാക്കുകയും, ഇതിനിടയിൽ യുവാവ് വൻ അപകട ഭീഷണിയുള്ള പ്രദേശത്ത് നിന്ന് താഴേക്ക് ചാടുകയുമായിരുന്നു.
സംഭവമറിഞ്ഞയുടൻ ഫയർഫോഴ്‌സ്, പോലീസ്, സന്നദ്ധ പ്രവർത്തകർ എന്നിവർ ചേർന്ന് യുവാവിനായുള്ള തിരച്ചിൽ ആരംഭിച്ചു. ചെങ്കുത്തായ പ്രദേശമായതിനാൽ തിരച്ചിൽ ശ്രമകരമാണ്. യുവാവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.