NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സാങ്കേതിക തകരാർ; കരിപ്പൂരിൽ _ ദോഹ എയർ ഇന്ത്യ എക്സ്പ്രസ് തിരിച്ചിറക്കി; യാത്രക്കാർ സുരക്ഷിതർ..!

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് IX 375 വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി.

വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ.

ഇന്ന് പകൽ 11:12 ഓടെയാണ് വിമാനം തിരിച്ചിറക്കിയത്.

175 യാത്രക്കാരും 7 കുട്ടികളും ഉൾപ്പെടെ 182 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

കൂടാതെ, വിമാന ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു.

സാങ്കേതിക തകരാറാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കാൻ കാരണം.

യാത്രക്കാരുടെ തുടർ യാത്ര സംബന്ധിച്ച വിവരങ്ങൾ ഉടൻ അറിയിക്കുമെന്നും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ.

Leave a Reply

Your email address will not be published. Required fields are marked *