ദേശീയപാത വെളിമുക്കിൽ ഉണ്ടായ വാഹനാപകടം : രണ്ടാമത്തെ ആളും മരിച്ചു


തിരൂരങ്ങാടി : കോഴിക്കോട് – തൃശൂർ ദേശീയപാതയിൽ വെളിമുക്കിൽ ഉണ്ടായ വാഹനാപകടത്തിൽ മരണം രണ്ടായി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒഴുർ വെള്ളച്ചാൽ സ്വദേശി ചിന്നൻ (50) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ചിന്നൻ 7 മണിയോടെയാണ് മരിച്ചത്.
ഇന്ന് (വെള്ളിയാഴ്ച) വൈകീട്ട് ആണ് അപകടം നടന്നത്. നിയന്ത്രണം വിട്ട പാർസൽ മിനി ലോറി നിർത്തിയിട്ട സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ തിരൂർ തലക്കടത്തൂർ പറനെക്കാട് നഗരിയിലെ ചുള്ളിയിൽ ജയൻ (58) സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.