NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വന്ദേഭാരത് ട്രെയിനുകൾക്ക് സ്‌റ്റോപ്പുള്ള എല്ലാ സ്റ്റേഷനിലും ഇനി തത്സമയ ടിക്കറ്റ് ബുക്കിങ്; 15 മിനിറ്റ് മുമ്പ് ടിക്കറ്റെടുക്കാം

വന്ദേഭാരത് ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള എല്ലാ സ്റ്റേഷനുകളിലും തത്സമയ ടിക്കറ്റ് ബുക്കിങ് സൗകര്യമേർപ്പെടുത്തിയതായി ദക്ഷിണ റെയിൽവേ. തിരഞ്ഞെടുത്ത വന്ദേഭാരത് ട്രെയിനുകൾക്കാണ് തത്സമയ റിസർവേഷൻ ആരംഭിച്ചത്.

സീറ്റ് ഒഴിവുണ്ടെങ്കിൽ ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുൻപുവരെ കറന്റ് റിസർവേഷൻ ലഭ്യമാകും. നേരത്തെ ആദ്യ സ്റ്റേഷൻ വിട്ടുകഴിഞ്ഞാൽ ഇത് സാധ്യമായിരുന്നില്ല.

 

സ്റ്റേഷൻ കൗണ്ടറിൽ നിന്നോ ഓൺലൈനായോ ടിക്കറ്റ് ബുക്ക് ചെയ്യാം. വ്യാഴാഴ്ചയാണ് റിസർവേഷൻ മാനദണ്ഡം പരിഷ്‌കരിച്ചത്. ദക്ഷിണ റെയിൽവേയുടെ എട്ട് ട്രെയിനുകളിലാണ് പുതിയ ക്രമീകരണം. കേരളത്തിൽ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-മംഗളൂരു, മംഗളൂരു- തിരുവനന്തപുരം ട്രെയിനുകളിലാണ് ഈ സൗകര്യമുള്ളത്.

 

ചെന്നൈ-നാഗർകോവിൽ, നാഗർകോവിൽ-ചെന്നൈ, കോയമ്പത്തൂർ-ബെംഗളൂരു, മംഗളൂരു-മഡ്ഗാവ്, മധുര-ബെഗളൂരു, ചെന്നൈ-വിജയവാഡ ട്രെയിനുകളിലും പുതിയ ടിക്കറ്റ് റിസർവേഷൻ സൗകര്യം നിലവിൽ വന്നു.

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!