NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഉമ്മൻ ചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം; സ്മ‍‍ൃതി സംഗമം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം. കെപിസിസിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ വിപുലമായ അനുസ്മരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന ഉമ്മൻ ചാണ്ടി സ്മ‍‍ൃതി സംഗമം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. പുതുപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി ഗ്രൗണ്ടിലെ പന്തലിലാണ് പൊതുസമ്മേളനം.

 

9.45ന് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ രാഹുൽ ഗാന്ധി പുഷ്‌പാർച്ചന നടത്തും. തുടർന്ന് രാഹുൽ പുതുപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സസ് വലിയ പള്ളിയിലെത്തും. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നിർമ്മിച്ച് നൽകുന്ന 12 വീടുകളുടെ താക്കോൽദാനം ചടങ്ങിൽ നടക്കും. കേൾവി ശക്തി നഷ്ടപ്പെട്ട കുട്ടികൾക്കായി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ നടപ്പിലാക്കിയ ശ്രുതിതരംഗം പദ്ധതിയുടെ രണ്ടാഘട്ടത്തിനും തുടക്കമാകും.

 

ഇന്നുരാവിലെ 8.30 മുതൽ 12 വരെ കോട്ടയത്ത് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറിമാർ, കെപിസിസി ഭാരവാഹികൾ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ സ്മൃതി സംഗമത്തിൽ പങ്കെടുക്കും. സംസ്ഥാന വ്യാപകമായി മണ്ഡലം ബ്ലോക്ക് ഡിസിസി തലങ്ങളിലും പോഷകസംഘടനകളുടെ നേതൃത്വത്തിലും അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും.

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!