പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ ഡിവിഷണൽ മാനേജറും എം.പി.യും സന്ദർശനത്തിനെത്തി ; പരാതികളുടെ കെട്ടഴിച്ച് ജനപ്രതിനിധികൾ, പരിഗണിക്കാമെന്ന് ഡി.ആർ.എം


പരപ്പനങ്ങാടി റെയിൽവേ വികസന പ്രവർത്തനങ്ങൾ വിലയിരുത്തനായി പരപ്പനങ്ങാടിയി ലെത്തിയ പാലക്കാട് ഡിവിഷനൽ മാനേജർ അരുൺകുമാർ ചതുർവേദിക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നഗരസഭാ ചെയർമാൻ പി.പി. ശാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ നിവേദനം നൽകി.
പൊന്നാനി ലോകസഭാ എം.പി അബ്ദുസമദ് സമദാനിയും ഡി.ആർ. എമ്മിനൊപ്പമുണ്ടായിരുന്നു.
മംഗള ലക്ഷദീപ് സൂപ്പർ ഫാസ്റ്റ് ട്രെയിൻ, മാവേലി എക്സ്പ്രസ്, ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ജനശദാബ്ദി എക്സ്പ്രസ് എന്നിവക്കും, കോവിഡ് കാലത്ത് നിർത്തലാക്കിയ ട്രൈനുകൾക്കും പരപ്പനങ്ങാടിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടു.
നിർദ്ദിഷ്ട ബസ് സ്റ്റാൻഡിൽ നിന്നും പഴയ ബസ് സ്റ്റാൻഡിലേക്ക് റെയിൽവേക്ക് മുകളിലൂടെ ഫുട് ഓവർ ബ്രിഡ്ജ് ഉണ്ടാക്കാനുള്ള അനുമതിയും, തിരൂർ – താനൂർ റോഡിൽ ഓടുന്ന ബസുകൾക്ക് നിർത്താനായി ബസ് ബേ സൗകര്യം ഏർപ്പെടുത്താൻ നഗരസഭക്ക് അനുമതി നൽകനാമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഉന്നയിച്ച ആവശ്യങ്ങൾ പരിശോധിച്ച് പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
ബസ് സ്റ്റാൻഡിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചേരുന്നതിന് കെട്ടിയ മതിൽ പൊളിച്ചുമാറ്റി വഴി സൗകര്യം ചെയ്യണമെന്ന ആവശ്യം രണ്ട് ദിവസത്തിനകം ചെയ്യാമെന്നും അദ്ദേഹം ഉറപ്പ് നൽകി.
തുടർന്ന് നഗരസഭാ ചെയർമാൻ അതിനായി ചുമതപ്പെടുത്തിയ ഉദ്യോഗസ്ഥനുമായി സ്ഥലത്ത് പോയി പൊളിച്ച് മാറ്റുന്ന സ്ഥലം അടയാളപ്പെടുത്തി വഴിക്ക് വേണ്ടിയുള്ള നടപടിയൊരുക്കി. മുസ്ലിം ലീഗ് മുനിസിപ്പൽ നേതാക്കളായ അലി തെക്കേപ്പാട്ട്, സി. അബ്ദുറഹ്മാൻ കുട്ടി, ഉമ്മർ ഒട്ടുമ്മൽ, എച്ച് ഹനീഫ, കോൺഗ്രസ് പ്രതിനിധി ശബ്നം മുരളി എന്നിവരും ചെയർമനൊപ്പമുണ്ടായിരുന്നു.