ഇനി അങ്ങോട്ടല്ല, ഹരിത കർമസേന പൈസ ഇങ്ങോട്ട് തരും; പഴയ ഫ്രിഡ്ജിന് കിലോയ്ക്ക് 21 രൂപ, ലാപ്ടോപ്പിന് 104 രൂപ; മറ്റു വിലകൾ ഇങ്ങനെ..!


പൊതുസ്ഥലങ്ങളിൽ ഇ-മാലിന്യങ്ങൾ വലിച്ചെറിയുന്നത് ഒഴിവാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പരിശീലനം ലഭിച്ച ഹരിത കർമസേനാംഗങ്ങൾ വീടുകളിലെത്തി ഇ-മാലിന്യങ്ങൾ പണം നൽകി ശേഖരിക്കുന്നതാണ് ഈ പദ്ധതിയുടെ രീതി.
വർഷത്തിൽ രണ്ട് തവണ ഓരോ പ്രദേശത്തും ഇ-മാലിന്യ ശേഖരണത്തിനായി ഹരിത കർമസേന എത്തും. ആദ്യഘട്ടത്തിൽ നഗരസഭ, കോർപ്പറേഷൻ പരിധികളിലാകും പദ്ധതി നടപ്പാക്കുക. തുടർന്ന് ഘട്ടം ഘട്ടമായി ഇത് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും.
ഇ-മാലിന്യങ്ങൾക്ക് നിശ്ചയിച്ച നിരക്കുകൾ സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. പഴയ ഫ്രിഡ്ജിന് കിലോയ്ക്ക് 21 രൂപയും, ലാപ്ടോപ്പിന് 104 രൂപയും നൽകും.
മറ്റ് പ്രധാന ഉപകരണങ്ങളുടെ നിരക്കുകൾ:
എൽസിഡി/എൽഇഡി ടിവിക്ക് 16 രൂപ,