തിരൂരങ്ങാടി താലൂക്ക് പട്ടയമേള ഇന്ന് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ


തിരൂരങ്ങാടി : താലൂക്കുതല പട്ടയമേള ചൊവ്വാഴ്ച രാവിലെ 10.30-ന് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ആരംഭിക്കും. മന്ത്രി കെ. രാജൻ ഉദ്ഘാടനംചെയ്യും.
വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി നിയോജകമണ്ഡലങ്ങളിലായി 227 പട്ടയങ്ങൾ വിതരണംചെയ്യും.
കെ.പി.എ. മജീദ്. എംഎൽ.എ. അധ്യക്ഷതവഹിക്കും. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ., പി. അബ്ദുൽ ഹമീദ് എംഎൽ.എ. തുടങ്ങിയവർ പങ്കെടുക്കും.
അറിയിപ്പു ലഭിച്ച മുഴുവൻ വ്യക്തികളും പട്ടയം സ്വീകരിക്കുന്നതിനായി പത്തുമണിക്ക് മുൻപ് ചെമ്മാട്ട് സിവിൽ സ്റ്റേഷന് സമീപമുള്ള ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ എത്തണമെന്ന് തഹസിൽദാർ പി.ഒ. സാദിഖ് അറിയിച്ചു.