പാലത്തിങ്ങൽ ന്യൂക്കട്ട് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി


പാലത്തിങ്ങൽ ന്യൂക്കട്ട് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി.
താനൂർ എടക്കടപ്പുറം സ്വദേശി കമ്മാക്കാൻ്റെ പുരക്കൽ ഷാജഹാൻ്റെ മകൻ ജുറൈജ് (17) നെയാണ് കാണാതായത്.
ഉച്ചക്ക് 2.15 യാണ് സംഭവം. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ തുടരുകയാണ്.
കൂട്ടുകാരൊത്ത് കുളിക്കാൻ ഇറങ്ങിയതായിരുന്നു. ശക്തമായ ഒഴുക്കുള്ള ന്യൂക്കട്ട് പാറയിൽ ഭാഗത്ത് കുളിക്കാൻ ഇറങ്ങുന്നത് പലപ്പോഴും നാട്ടുകാർ വിലക്കാറുണ്ടെങ്കിലും മുഖവിലക്കെടുക്കാറില്ല.