NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ലോഡുമായി പോകുന്നതിനിടെ ബ്രേക്ക് നഷ്ടമായി; രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയ ഡ്രൈവർ അതേ ലോറി കയറി തൽക്ഷണം മരിച്ചു..!

കുന്നുംപുറം എടക്കാപറമ്പ് – വാളക്കുട റോഡിൽ ഇന്ന് രാവിലെ ഉണ്ടായ ലോറി അപകടത്തിൽ ഡ്രൈവർ തൽക്ഷണം മരിച്ചു. കണ്ണമംഗലം എടക്കാപറമ്പ് ബദരിയ നഗർ സ്വദേശി പുള്ളാട്ട് കുഞ്ഞിമുഹമ്മദ് (54) ആണ് ദാരുണമായി മരണപ്പെട്ടത്.

ഇന്ന് രാവിലെ ഏഴുമണിയോടെ കുന്നുംപുറം എടക്കാപറമ്പിനും വാളക്കുടക്കും ഇടയിലുള്ള റോഡിലായിരുന്നു സംഭവം. റോഡിൽ കുത്തനെയുള്ള ഇറക്കവും വളവുകളുമുള്ള ഭാഗത്ത് വെച്ച് ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്.

നിറയെ എം-സാൻഡുമായി വന്ന ലോറി ഇറക്കത്തിൽ വെച്ച് ബ്രേക്ക് നഷ്ടപ്പെട്ടതും മുന്നിൽ കണ്ട വളവും ഇറക്കവും ഡ്രൈവറെ പരിഭ്രാന്തനാക്കി.

നിയന്ത്രണം നഷ്ടപ്പെട്ട ലോറിയിൽ നിന്ന് കുഞ്ഞിമുഹമ്മദ് ഡോർ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു.

എന്നാൽ, ചാട്ടത്തിനിടെ കാൽ തെന്നി വീണത് അതേ ലോറിക്കും റോഡിന്റെ വശത്തുള്ള മതിലിനും ഇടയിലേക്കാണ്. ലോറി ശരീരത്തിൽ കയറിയാണ് ഇദ്ദേഹത്തിന് ദാരുണമായ അന്ത്യം സംഭവിച്ചത്.

നാട്ടുകാർ ഉടൻതന്നെ കുഞ്ഞിമുഹമ്മദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!