NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എസ്എഫ്‌ഐ പ്രതിഷേധം; സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 27 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

തലസ്ഥാനത്ത് കേരള സര്‍വകലാശാല ആസ്ഥാനത്ത് നടന്ന എസ്എഫ്‌ഐ പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്.

സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് ഉള്‍പ്പെടെ 27 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

പ്രതിഷേധത്തില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് ജാമ്യമില്ലാ കുറ്റം ചുമത്തിയത്.  വനിത പ്രവര്‍ത്തകയെ നോട്ടീസ് നല്‍കി വിട്ടയക്കും.

 

പ്രവര്‍ത്തകര്‍ സര്‍വകലാശാല ആസ്ഥാനം വളഞ്ഞു. പൊലീസ് പ്രതിരോധം മറികടന്ന് സെനറ്റ് ഹാളിലേക്ക് പ്രവര്‍ത്തകര്‍ ഇരച്ചുകയറി. ഗവര്‍ണറും ചാന്‍സലറുമായ രാജേന്ദ്ര ആര്‍ലേക്കറിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ എത്തിയത്.

വിസിയുടെ ഓഫീസിലേക്ക് കടക്കാനുള്ള വഴികളെല്ലാം ബലം പ്രയോഗിച്ച് തുറന്നാണ് പ്രവര്‍ത്തകര്‍ ഉള്ളിലേക്ക് കടന്നത്.

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!