NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

റവന്യൂ ജീവനക്കാരിയുടെ ഭർത്താവിനെ പരപ്പനങ്ങാടി പോലീസ് മർദ്ധിച്ചതായി പരാതി; 5 മണിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ എസ്.പി.യോട് കളക്ടർ  

 

പരപ്പനങ്ങാടി: തിരൂരങ്ങാടി താലൂക്ക് ഓഫീസ് ജീവനക്കാരിയെ യാത്രയാക്കാൻ വീട് പരിസരത്ത് നിന്ന ഭർത്താവിനെ സി.ഐ.മർധിച്ചതായി പരാതി. ഇന്ന് (ഞായർ) രാവിലെയാണ് സംഭവം. താലൂക്ക് ഓഫീസിലെ ടൈപ്പിസ്റ്റ് പരപ്പനങ്ങാടി അയപ്പൻകാവ് സ്വദേശിയായ ലേഖയുടെ ഭർത്താവ് പ്രമോദിനെയാണ് പരപ്പനങ്ങാടി സി.ഐ. ഹണി കെ ദാസ് മർധിച്ചതായി പരാതിയുള്ളത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ അയപ്പൻകാവ് തറയിൽ റോഡിൽ ലേഖ ഭർത്താവിനൊപ്പം താലൂക്കിലെ വണ്ടി വരുന്നത് കാത്തു നിൽക്കുകയായിരുന്നു.

 

ഈ സമയത്ത് പരപ്പനങ്ങാടി സി.ഐ. ഹണി കെ ദാസ് ജീപ്പിൽ അവിടെയെത്തുകയും ചാടിയിറങ്ങി ഒന്നും ചോദിക്കാതെ ഭർത്താവിനെ മർദ്ദിക്കുകയും ഫോൺ പിടിച്ചെടുക്കുകയും ചെയ്തുവെന്നാണ് പരാതി. ലേഖയുടെ കഴുത്തിൽ ഐ.ഡി കാർഡുണ്ടായിരുന്നിട്ടും മോശമായി പെരുമാറുകയും ഭർത്താവിൻ്റെ ഫോൺ കൊണ്ടുപോവുകയും ചെയ്തുവെന്നും പറയുന്നു.

 

വിജനമായ വഴിയിൽ അവരെ തനിച്ചു വിടാൻ കഴിയാതിരുന്നതു കൊണ്ടാണ് ഭർത്താവ് കൂടെ നിന്നതത്രെ. സംഭവമറിഞ്ഞ് താലൂക്ക് ഓഫീസിൽ നിന്ന് ഡപ്യൂട്ടി തഹസിൽദാർ ജെയ്‌സൻറ് മാത്യുവും ജീവനക്കാരും സ്റ്റേഷനിലെത്തി സി.ഐ. യുമായി സംസാരിച്ചുവെങ്കിലും ഫോൺ തിരിച്ച് കൊടുത്തില്ലന്ന് മാത്രമല്ല അവരോടും മോശമായി പെരുമാറുകയും, പോയി കേസ് കൊടുക്കാൻ പറയുകയുമാണ് ഉണ്ടായതെന്ന് ലേഖ പറഞ്ഞു. മർദ്ദനത്തെ തുടർന്ന് ഭർത്താവ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.  ഇതിനെതിരെ ലേഖയും ജില്ല കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.

റവന്യു ജീവനക്കാരിയുടെ ഭർത്താവിനെ ആക്രമിച്ച സംഭവത്തിലും ഡപ്യൂട്ടി തഹസിൽദാരെ അടക്കം അപമാനിച്ചതിനും തിരൂരങ്ങാടി തഹസിൽദാർ അൻവർ സാദത്ത് പരാതി നൽകിയതിനെ തുടർന്ന് കളക്ടർ ഇന്ന് 5 മണിക്കുള്ളിൽ എസ്.പി.യോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി തഹസിൽദാർ പറഞ്ഞു.

റവന്യു ജീവനക്കാരിയുടെ ഭർത്താവിനെ മർദിച്ച സംഭവത്തിൽ സി.ഐ. ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയും ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published.