NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വരും ദിവസങ്ങളിൽ കേരളത്തിൽ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സര്‍വീസുകളിൽ നിയന്ത്രണം. ചില ട്രെയിൻ സര്‍വീസുകൾ ഭാഗികമായി റദ്ദാക്കുകയും മറ്റ് ചിലത് വഴി തിരിച്ചുവിടുകയും ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു.

നാളെയും മറ്റന്നാളും (ജൂലൈ 6,7) പരശുറാം എക്സ്പ്രസ് തിരുവനന്തപുരം വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ. ഷൊര്‍ണൂര്‍ ജംഗ്ഷൻ – തൃശൂര്‍ പാസഞ്ചറിന്റെ (56605) ജൂലൈ 19, 28 എന്നീ ദിവസങ്ങളിലെ സര്‍വീസ് പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. ജൂലൈ 9നുള്ള തിരുച്ചിറപ്പള്ളി – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് വള്ളിയൂരിനും തിരുവനന്തപുരത്തിനുമിടയിൽ സര്‍വീസ് നടത്തില്ല.

 

ഇതിന് പുറമെ ജൂലൈ 25നുള്ള എംജിആര്‍ ചെന്നൈ സെന്‍ട്രൽ – തിരുവനന്തപുരം സെന്‍ട്രൽ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന്റെ (12695) സര്‍വീസ് കോട്ടയത്ത് അവസാനിക്കും. 12696 തിരുവനന്തപുരം സെൻട്രൽ – എംജിആർ ചെന്നൈ സൂപ്പർഫാസ്റ്റ് 26ന് കോട്ടയത്ത് നിന്നാണ് സര്‍വീസ് ആരംഭിക്കുക. ജൂലൈ 29ന് തൃശൂർ – കണ്ണൂർ എക്സ്പ്രസ് (16609 ) ഷൊര്‍ണൂരിൽ നിന്നാണ് പുറപ്പെടുക.

ജൂലൈ 7, 8 തീയതികളിൽ കന്യാകുമാരി – മംഗളൂരു പരശുറാം എക്സ്പ്രസ് (16650) തിരുവനന്തപുരത്ത് നിന്നാണ് സര്‍വീസ് ആരംഭിക്കുക. ജൂലൈ 19നുള്ള എറണാകുളം ജംഗ്ഷൻ – ഹസ്രത് നിസാമുദ്ദീൻ എക്സ്പ്രസിന്റെ (12645) സമയക്രമത്തിൽ മാറ്റം വന്നിട്ടുണ്ട്. വൈകീട്ട് 19.10ന് പകരം 20.50നാണ് ട്രെയിൻ യാത്ര തിരിക്കുക.അതെ സമയം, ഇന്ത്യൻ റെയിൽവേയുടെ എല്ലാ സേവനങ്ങളും ഒരൊറ്റ കുടകീഴിൽ ലഭ്യമാക്കുന്ന ‘റെയിൽ വൺ ആപ്പ്’ സേവനം തുടങ്ങിയിരിക്കുകയാണ്.

സേവനങ്ങൾ അറിയുന്നതിനൊപ്പം യാത്രക്കാരുടെ പരാതികൾ അറിയിക്കാനും ആപ്പിൽ സൗകര്യമുണ്ട്. റെയിൽ വൺ ആപ്പ് ആൻഡ്രോയിഡ് ഐഒഎസ് പ്ലാറ്റ് ഫോമുകളിൽ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് അവരുടെ നിലവിലെ ലോഗിനിൽ (റെയിൽ കണക്ട്/ UTS) ഈ ആപ്പിൽ ലോഗിൻ ചെയ്യാം. റെയിൽവേ ഇ–വാലറ്റ് സംവിധാനവും ലഭ്യമാണ്. വളരെ കുറച്ച് വിവരങ്ങൾ നൽകി ഗസ്റ്റ് ലോഗിനും ഉപയോഗിക്കാം.

അൺറിസേർവെഡ് ടിക്കറ്റുകൾ ചെക്ക് ചെയ്യാനുള്ള ഓപ്ഷനും റെയിൽ വൺ ആപ്പിൽ ലഭ്യമാണ്. ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് അവരുടെ നിലവിലുള്ള RailConnect അല്ലെങ്കിൽ UTSonMobile ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് റജിസ്റ്റർ ചെയ്യാം.കൂടാതെ, ഉപയോക്താക്കൾക്ക് ഇനി വ്യത്യസ്ത ഇന്ത്യൻ റെയിൽവേ സേവനങ്ങൾക്കായി പ്രത്യേക ആപ്ലിക്കേഷനുകൾ ആവശ്യമില്ല എന്ന പ്രത്യേകതയുമുണ്ട്.

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!