നാല് വയസ്സുകാരന്റെ മരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്; മരണ കാരണം ന്യൂമോണിയ ബാധയെന്ന്..!


കോട്ടക്കല്‍ ജി.എം.യു.പി സ്‌കൂള്‍ എല്‍.കെ.ജി വിദ്യാർഥിയായ നാലുവയസുകാരൻ മരിച്ചത് ന്യുമോണിയ ബാധിച്ച്.
അസം സ്വദേശികളായ അമീർഹംസയുടെയും സൈമഖാത്തൂണിന്റേയും മകൻ റജുല്‍ ഇസ്ലാം ആണ് മരിച്ചത്.
ന്യുമോണിയ ബാധിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റമോർട്ടം റിപ്പോർട്ടിലുളളതെന്നാണ് വിവരം. പ്രഭാത ഭക്ഷണം കഴിച്ചതിന് പിന്നാലെ ക്ഷീണിതനായ കുട്ടി മരണപ്പെട്ടത്. രാവിലെ ബ്രഡും കോഴിമുട്ടയുമാണ് കുട്ടി കഴിച്ചിരുന്നത്. ഇതിന് ശേഷം ക്ഷീണം അനുഭവപ്പെട്ട കുട്ടിയെ സ്‌കൂളിലേക്ക് പറഞ്ഞയച്ചില്ല.
അല്‍പ്പനേരത്തിനകം ഉറങ്ങുകയും ചെയ്ത കുട്ടിയുടെ വായയില്‍ നിന്നും നുരയും പതയും വന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തുംമുൻപേ കുട്ടിമരിച്ചിരുന്നു.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കുട്ടിക്ക് ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയിരിക്കുന്നത്.
ഖബറടക്കം സ്‌കൂളില്‍ പൊതുദർശനത്തിന് വെച്ച ശേഷം കോട്ടക്കല്‍ പാലപ്പുറജുമാ മസ്ജിദില്‍.