ബ്രഡും മുട്ടയും കഴിച്ച് വായില്‍ നിന്ന് നുരയും പതയും വന്നു; നാല് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം കോട്ടക്കലിൽ..!


കോട്ടക്കലില്‍ പ്രഭാത ഭക്ഷണം കഴിച്ചയുടനെ വായില്‍ നിന്ന് നുരയും പതയും വന്ന് നാല് വയസ്സുകാരന് ദാരുണാന്ത്യം.
അസം സ്വദേശികളായ അമീറിന്റെയും സൈമയുടെയും മകനായ റജുല്‍ ആണ് മരിച്ചത്.
കോട്ടക്കല്‍ യുപി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയാണ് റജുല്‍.
രാവിലെ സ്‌കൂളിലേക്ക് പോകുന്നതിന് മുന്‍പായി മാതാവ് ബ്രഡും മുട്ടയും നല്‍കിയിരുന്നു.
ഇത് കഴിച്ചതിന് പിന്നാലെ ക്ഷീണം തോന്നിയ റജുല്‍ കിടന്നുറങ്ങുകയായിരുന്നു.
അല്‍പ്പസമയത്തിനകം കുട്ടിയുടെ വായില്‍ നിന്നും നുരയും പതയും വന്നു.
ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആശുപത്രിയിലെത്തും മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.