നടൻ ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തിയ കേസ്; നടി മിനു മുനീർ അറസ്റ്റിൽ


നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിൽ നടി മിനു മുനീര്‍ അറസ്റ്റില്‍. ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടി മിനു മുനീര്‍ ബാലചന്ദ്ര മേനോനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ബാലചന്ദ്ര മേനോനില്‍ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിരുന്നുവെന്നായിരുന്നു നടിയുടെ ആരോപണം.
നടൻമാരായ മുകേഷ്, ജയസൂര്യ എന്നിവര്‍ക്കെതിരെയും നടി മിനു മുനീര്‍ പരാതി നല്‍കിയിരുന്നു. ബാലചന്ദ്ര മേനോനെതിരെ നടി നല്‍കി ലൈംഗിക അതിക്രമ കേസിലെ നടപടികള്‍ കോടതി അവസാനിപ്പിച്ചിരുന്നു. പരാതിയിന്മേല്‍ പ്രത്യേക അന്വേഷണ സംഘം വിശദമായ അന്വേഷണം നടത്തി. പിന്നാലെ, നടിയുടെ മൊഴി രേഖപ്പെടുത്തുകയും കേസെടുക്കുകയും ചെയ്തു. പക്ഷേ അതിനപ്പുറത്തേക്ക് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനായിട്ടില്ല.