NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പെരിന്തൽമണ്ണ മണ്ണാര്‍മലയില്‍ വീണ്ടും പുലി; നാട്ടുകാര്‍ സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യം..!

1 min read

പെരിന്തൽമണ്ണ മണ്ണാർമലയിൽ വീണ്ടും പുലി. നാട്ടുകാർ സ്ഥാപിച്ച ക്യാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്.

മാസങ്ങളായി പുലി ജനവാസ മേഖലയിലെത്തുന്നു. വനം വകുപ്പ് പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചിരുന്നെങ്കിലും പുലിയെ പിടികൂടാനായില്ല.

നേരത്തെയും പുലി ഇറങ്ങുന്നതിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു. അന്നും പുലിയെ പിടികൂടണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് കൂട് വനംവകുപ്പ് സ്ഥാപിച്ചിരുന്നു.

എന്നാൽ ഇതുവരെയും പുലിയെ പിടികൂടാനായില്ല. നാട്ടുകാർ വലിയ ആശങ്കയിലാണ്. വനംവകുപ്പ് കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!