ഹജ്ജ്: മടക്ക യാത്ര ആരംഭിച്ചു, ആദ്യ വിമാനത്തിൽ എത്തിയത് 170 പേർ; ഇന്ന് എത്തുന്നത് ഒരു വിമാനം..!


കേരള സംസ്ഥാന ഹജ് കമ്മിറ്റി മുഖേന ഹജിനു പോയവരുടെ ആദ്യ വിമാനം ഇന്നലെ കരിപ്പൂരിൽ ഇറങ്ങി. 170 തീർഥാടകരാണ് ആദ്യ വിമാനത്തിൽ കരിപ്പൂരിൽ എത്തിയത്. ഇതിൽ 76 പുരുഷന്മാരും 94 സ്ത്രീകളുമാണ് ഉണ്ടായിരുന്നത്.
ഇന്ന് കരിപ്പൂരിൽ ഒരു വിമാനമാണ് എത്തുന്നത്. രാവിലെ 9.25 ന് കരിപ്പൂരിൽ എത്തും. കൊച്ചി എംബാർക്കേഷനിലെ ആദ്യ വിമാനം 26ന് പുലർച്ചെ 12.30നും കണ്ണൂരിലെക്കുള്ള ആദ്യ വിമാനം ജൂൺ 30ന് വൈകിട്ട് 5.05നുമാണ് എത്തുന്നത്.
ഇന്നലെ കരിപ്പൂരിലെത്തിയ ആദ്യ വിമാനത്തിലെ ഹാജിമാർക്ക് വലിയ സ്വീകരണം ആണ് നൽകിയത്. തീർഥാടകരുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് വിപുലമായ ഒരുക്കങ്ങൾ തയാറാക്കിയിരുന്നു.
വിമാനത്താവളത്തിൽ എത്തുന്ന തീർഥാടകർക്ക് ലഗേജുകൾ സുഖമായി കൈകാര്യം ചെയ്യുന്നതിനും ഓരോ തീർഥാടകനും 5 ലീറ്റർ വീതം സംസം നൽകുന്നതിനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു.