NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അലീമ സലീം രചിച്ച ‘നാട്ടുചെടികൾ ആരോഗ്യരക്ഷയ്ക്ക്’ എന്ന പുസ്തകം പ്രകാശനം ചെയ്തു.

പരപ്പനങ്ങാടി : പാലത്തിങ്ങൽ സ്വദേശി അലീമ സലീം രചിച്ച നാട്ടു ചെടികൾ ആരോഗ്യരക്ഷയ്ക്ക് എന്ന പുസ്തകം പാലത്തിങ്ങൽ മീഡിയ ലൈബ്രറി സംഘടിപ്പിച്ച ചടങ്ങിൽ  ഡോ. എം.കെ മുനീർ എം.എൽ.എ പ്രകാശനം ചെയ്തു.
ഔഷധ സസ്യങ്ങൾ പ്രകൃതിദത്ത രോഗശാന്തി മേഖലയ്ക്ക്  പ്രധാന സംഭാവന നൽകുന്നവയാണെന്നും  ആരോഗ്യത്തിനും ക്ഷേമത്തിനും സമഗ്രമായ ഒരു സമീപനം സ്വീകരിക്കേണ്ടത് ഭാവി തലമുറയുടെ നിലനിൽപ്പിന് തന്നെ അനിവാര്യമാണെന്നും ഡോ. എം.കെ മുനീർ പ്രസ്താവിച്ചു.
പ്രകൃതിദത്ത പൈതൃകം സംരക്ഷിക്കേണ്ടത് നമ്മുടെ നാടിന്റെ തന്നെ ആവശ്യമാണ്. ഔഷധ സസ്യങ്ങളുടെ വിപുലമായ സാധ്യതകൾ, അവയുടെ ഗുണങ്ങൾ, ഉപയോഗങ്ങൾ, ആധുനിക ആരോഗ്യ സംരക്ഷണത്തിലെ പ്രാധാന്യം എന്നിവ നാം ഉൾക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് ഡോ. വി. പി ഹാറൂൺ റഷീദ് അധ്യക്ഷത വഹിച്ചു.

പി.എസ്. എം. ഒ കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. കെ. അസീസ് ആദ്യപ്രതി ഏറ്റുവാങ്ങി.
ഡോ. പ്രമോദ് ഇരുമ്പുഴി പുസ്തക പരിചയം നടത്തി. പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ പി. പി ഷാഹുൽ ഹമീദ് മുഖ്യാതിഥിയായി സംബന്ധിച്ചു.

അധ്യാപികയായ അലീമ സലീമിന്റെ രണ്ടാമത്തെ പുസ്തകമാണിത്. കോഴിക്കോട് ഒലിവ് ബുക്സ് ആണ് പ്രസാധകർ. 2016 ൽ ഇറങ്ങിയ ഇലക്കറികൾ പോഷകങ്ങളുടെ കലവറ എന്നതാണ് ആദ്യ പുസ്തകം.

സാക്ഷരത പ്രേരകയായി കാൽ നൂറ്റാണ്ട് കാലത്തെ മികച്ച സേവനത്തിന് സംസ്ഥാന സാക്ഷരത മിഷൻ്റെ അവാർഡ് നേടിയ പ്രേരക് എ.സുബ്രഹ്മണ്യനെ ചടങ്ങിൽ വെച്ച് മീഡിയ ‘ ലൈബ്രറി ആദരിച്ചു. ഇദ്ദേഹത്തിനുള്ള ഉപഹാരവും ഡോ.എം.കെ.മുനീർ എം. എൽ. എ സമ്മാനിച്ചു.

ചടങ്ങിൽ കെ.പി സോമനാഥൻ മാസ്റ്റർ, റഷീദ് പരപ്പനങ്ങാടി, മുനിസിപ്പൽ കൗൺസിലർമാരായ സി. നിസാർ അഹമ്മദ്, ഖൈ റുന്നിസ താഹിർ, അസീസ് കൂളത്ത്, അഡ്വ. കെ. കെ സൈതലവി, സി. ടി അബ്ദു നാസർ,വി. പി മൊയ്തീൻ, ടി. സൈത് മുഹമ്മദ്, അഷ്‌റഫ്‌ കുഞ്ഞാവാസ്, പി. ആയിഷ ഷാബി എന്നിവർ പ്രസംഗിച്ചു. മീഡിയ ലൈബ്രറി സെക്രട്ടറി സി. അബ്ദുറഹിമാൻ കുട്ടി സ്വാഗതവും സഹൽ കെ.പി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *