NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വിദ്യാർത്ഥികളുടെ സുരക്ഷ; ടിപ്പർ ലോറികളുടെ റോഡിലെ നിയന്ത്രണത്തിന്റെ സമയക്രമത്തിൽ മാറ്റം

സ്കൂൾ സമയത്ത് ഗതാഗത തിരക്ക് ഒഴിവാക്കാനും, സ്കൂൾ കോളേജ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെയും ഭാഗമായി സംസ്ഥാനത്ത് ടിപ്പർ വാഹനങ്ങൾക്ക് സർക്കാർ ഉത്തവ് നമ്പർ 13/2014/ഗതാഗതം, പ്രകാരം എല്ലാ ജില്ലയിലും സംസ്ഥാനത്ത് ടിപ്പർ വാഹനങ്ങൾക്ക് രാവിലെ 9 മണി മുതൽ 10 മണി വരെയും വൈകുന്നേരം 4 മണി മുതൽ 5 മണി വരേയും ആയിരുന്നു.

 

എന്നാൽ ഓരോ സ്ഥലത്തേയും പ്രത്യേക സാഹചര്യം പരിഗണിച്ച് ടിപ്പർ ലോറികളുടെയും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗത സമയം നിശ്ചയിക്കുന്നതിനുള്ള അധികാരം 5-6-2018 ലെ സർക്കാർ ഉത്തരവ് 256/2018/ഗതാഗതം – പ്രകാരം അതാതു ജില്ലാ കളക്ടർമാർക്ക് നൽകിയിരുന്നു. ഇതിൻ പ്രകാരം വിവിധ ജില്ലകളിലെ ഇത്തരം വാഹനങ്ങളുടെ സമയക്രമം താഴെ പറയുന്ന പ്രകാരം നിയന്ത്രിച്ചിരിക്കുന്നു.

ചില ജില്ലകളിൽ ദേശീയപാതയുമായി ബന്ധപ്പെട്ട പ്രവർത്തികൾക്കായി ചില പ്രത്യേക ഇളവുകൾ കൂടി അതത് ജില്ലാ കളക്ടർമാർ നൽകിയിട്ടുണ്ട്.

ടിപ്പർ വാഹനങ്ങളുടെ സമയ നിയന്ത്രണം വിവിധ ജില്ലകളിലെ സമയക്രമം

തിരുവനന്തപുരം
രാവിലെ
8.00-10.00
വൈകു:
3.00-4.30

കൊല്ലം
8.30-10.00
3.30-4.30

പത്തനംതിട്ട
8.30-10.00
3.00-4.30

ആലപ്പുഴ
8.30-10.00
3.30-5.00

കോട്ടയം
8.30-09.30
3.30-4.30

ഇടുക്കി
8.30-10.00
4.00-5.00

എറണാകുളം
8.00-09.30
3.00-4.30

തൃശൂർ
8.30-10.00
3.30-5.00

പാലക്കാട്
8.30-10.00
3.30-5.00

മലപ്പുറം
8.30-10:00
3.30-5:00

കോഴിക്കോട്
8.30-10:00
3.30-5:00

വയനാട്
8.30-10.00
5.30-5.00

കണ്ണൂർ
8.00-10.00
4.00-6.00

കാസർഗോഡ്
9.00-10.00
4.00-5.00

Leave a Reply

Your email address will not be published. Required fields are marked *