NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പൊന്നാനിയിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു; ഡ്രൈവർക്കും ജീവനക്കാരനും പരിക്ക്..!

1 min read

പൊന്നാനിയിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. പൊന്നാനി നരിപ്പറമ്പ് പാതയിൽ കോട്ടത്തറ ശ്മശാനത്തിന്റെ ഭാഗത്താണ് അപകടം നടന്നത്.

അപകടത്തില്‍ ആംബുലൻസ് ഡ്രൈവർക്കും ജീവനക്കാരനും പരിക്കേറ്റു.

പൊന്നാനി മെഡിസിറ്റി ആശുപത്രിയിൽ നിന്നും രോഗിയുമായി തീരുർ ഭാഗത്തേക്ക് പോകുകയായിരുന്ന പൊന്നാനി ബെൻസി ആംബുലൻസ് ആണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

അപകടത്തിൽ ആംബുലൻസ് സ്റ്റാഫ് ജിജോ, ഡ്രൈവർ മുസ്‌തഫ എന്നിവർക്ക് പരിക്കേറ്റു. അപകടം നടന്നയുടനെ സ്ഥലത്തെത്തിയ നാട്ടുകാരും മറ്റു ആംബുലൻസ് ഡ്രൈവർമാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

ഇമ്പിച്ചിബാവ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രോഗി മരണപ്പെട്ടിരുന്നു.

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!