അച്ഛന്റെ കൈയ്യില്‍ നിന്ന് വീണ നാല് വയസ്സുകാരന്‍ മരിച്ചു
1 min read

അച്ഛന്റെ കൈയ്യില്‍ നിന്ന് താഴേക്ക് വീണ് പരിക്കേറ്റ് ചികിത്സയിലിക്കെ നാലുവയസ്സുകാരന്‍ മരിച്ചു.
പാറശ്ശാലക്ക് സമീപം പരശുവയ്ക്കല്‍ പനയറക്കലില്‍ രജിന്‍, ധന്യ ദമ്പതികളുടെ ഏക മകന്‍ ഇമാന്‍ (4) ആണ് മരിച്ചത്.
മാരായമുട്ടം ഗവ. എല്‍.പി. സ്‌കൂളിലെ നഴ്‌സറി വിദ്യാര്‍ത്ഥിയാണ് ഇമാന്‍.
ചൊവ്വാഴ്ച രാവിലെ നഴ്‌സറിയില്‍ കൊണ്ടുപോകുന്നതിനായി വീട്ടിനുള്ളില്‍ നിന്നും പിതാവ് കുട്ടിയെ കയ്യിലെടുത്ത് പുറത്തിറങ്ങുന്നതിനിടെ വീടിനുളളില്‍ താഴെകിടന്ന കളിപ്പാട്ടത്തില്‍ ചവിട്ടി അച്ഛന്‍ കാലുവഴുതിവീണു.
വീഴ്ചയില്‍ അച്ഛന്റെ കൈയ്യില്‍ നിന്നും ഇമാന്‍ താഴെക്ക് തെറിച്ചു വീഴുകയായിരുന്നു.
തലക്ക് ഗുരുതര പരിക്കേറ്റ ഇമാനെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പതിനൊന്നര മണിക്ക് ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചൊവ്വാഴ്ച രാത്രിയോടെയാണ് മരിച്ചത്.