ജിയോ പണിമുടക്കി, കോള്‍ ഇന്റര്‍നെറ്റ് സേവനം പ്രവര്‍ത്തനരഹിതം


റിലയൻസിന്റെ കീഴിലുള്ള ജിയോയുടെ പ്രവർത്തനങ്ങൾ സ്‌തംഭിച്ചു. കോൾ, ഇന്റർനെറ്റ് സേവനങ്ങൾ പൂർണമായും പ്രവർത്തന രഹിതമായി.
ഇതോടെ ജിയോയുടെ സോഷ്യൽ മീഡിയ പേജിൽ നിരവധി പേരാണ് പരാതിയുമായി എത്തിയിരിക്കുന്നത്.
ജിയോ നെറ്റ്വർക്കുകളിൽ കോൾ ചെയ്യാനാകുന്നില്ലെന്നുമാണ് പരാതി.
അതേസമയം അടുത്തിടെ രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ എയർടലിന് വ്യാപകമായ നെറ്റ്‌വർക്ക് തടസ്സങ്ങൾ നേരിട്ടിരുന്നു.
കേരളത്തിന് പുറമെ ചെന്നൈ, കോയമ്പത്തൂർ, ഹൈദരാബാദ്, എന്നിവിടങ്ങളിൽ നിന്നായിരുന്നു പരാതി ഉയരുന്നത്.
തകരാറിന് പിന്നിലെ കാരണം ജിയോ അധികൃതർ വ്യക്തമാക്കിട്ടില്ല. എന്നാല്‍ തടസ്സംനേരിട്ട പലസ്ഥലങ്ങളിലും സേവനം പുന:സ്ഥാപിച്ചിട്ടുണ്ട്.