കാറ്റിലും മഴയിലും വ്യാപക നാശ നഷ്ടം; സ്കൂൾ കെട്ടിടത്തിലെ ഓടുകൾ പാറിപ്പോയി


പരപ്പനങ്ങാടി : ഇന്നലെ രാത്രിയും രാവിലെയുമുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. വിവിധ സ്ഥലങ്ങളിൽ മരം വീണ് വീടുകൾക്ക് നാശ നഷ്ടം ഉണ്ടായി. വൈദ്യുതി ലൈനിലേക്ക് മരം വീണ് പോസ്റ്റുകൾ മുറിഞ്ഞു വീഴുകയും വൈദ്യുതി ലൈൻ അറ്റുപോകുകയും ചെയ്തു.
പലയിടത്തും വൈദ്യുതി മുടങ്ങി.
പാലത്തിങ്ങൽ കൊട്ടന്തല എഎംഎൽപി സ്കൂളിന്റെ മേൽക്കൂര തകർന്നു. ഓടുകലും കുട്ടികളുടെ കളി ഉപകരണവും കാറ്റിൽ പാറിപ്പോയി.

രാത്രിയായതിനാൽ വലിയ അപകടം ഒഴിവായി.
ശക്തമായ കാറ്റിലും മഴയിലും മരംവീണ് ഇലക്ട്രിക് ലൈന് തകർന്നു. ന്യൂകട്ട് പ്രദേശത്താണ് സംഭവം. കെഎസ്ഇബി അധികൃതരും ട്രോമാ കെയർ പ്രവർത്തകരും നാട്ടുക്കാരും ചേർന്ന് മരം വെട്ടി മാറ്റി