പരപ്പനങ്ങാടി തഅ്‌ലീം സ്കൂളിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.


പരപ്പനങ്ങാടി : പരപ്പനങ്ങാടി തഅ്‌ലീം സ്കൂളിൽ എസ്എസ്എൽസി, ഹയർ സെക്കന്ററി, എൽഎസ്എസ്, യുഎസ്എസ്, മദ്രസ പൊതുപരീക്ഷ എന്നിവയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു.
ഊരകം അബ്ദുറഹ്മാൻ സഖാഫി അധ്യക്ഷത വഹിച്ചു. ഡോ. എം.എ. കബീർ, മുത്തുക്കോയ തങ്ങൾ, മുഹമ്മദ് ബാവ, ഹംസകോയ ഹാജി, സി.കെ. ശകീർ അരിമ്പ്ര, ഖാസിം ഹാജി കാവപ്പുര, ശിഹാബ് തങ്ങൾ, പിടിഎ പ്രസിഡണ്ട് മുഹമ്മദ് കുട്ടി ഹാജി ഉള്ളണം, സൈനുദ്ധീൻ സഖാഫി, തുടങ്ങിയവർ പങ്കെടുത്തു. പ്രിൻസിപ്പൽ സൈനുൽ ആബിദ് പി സ്വാഗതവും വി ഉമർ ശരീഫ് സഅദി നന്ദിയും പറഞ്ഞു