കീരനല്ലൂർ ന്യൂകട്ട് പരിസരത്ത് വൃക്ഷത്തൈകൾ നട്ട് കൊട്ടന്തല ജനകീയ സമിതി


പാലത്തിങ്ങൽ : പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി കൊട്ടന്തല ജനകീയ സമിതി പ്രവർത്തകർ ‘മരം നടാം ഭൂമിക്ക് തണലേകാം’ എന്ന പരിപാടി സംഘടിപ്പിച്ചു.
കീരനല്ലൂർ ന്യൂകട്ട് പരിസരത്ത് വിവിധയിനം വൃക്ഷത്തൈകൾ നട്ടു.
സമിതി പ്രസിഡന്റ് റിയാസ് പി.കെ. അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കബീർ മച്ചിഞ്ചേരി മുഖ്യാതിഥിയായി. സമിതി കൺവീനർ കെ.ടി. വിനോദ്, ജോയിന്റ് കൺവീനർമാരായ പി.വി. ഇഖ്ബാൽ, അലവി മച്ചിഞ്ചേരി, റിട്ട. സബ് ഇൻസ്പെക്ടർമാരായ എം.പി. അബൂബക്കർ, കുഞ്ഞുമുഹമ്മദ്, മരക്കാർ ഹാജി എന്നിവർ സംസാരിച്ചു.