പ്രതിപക്ഷ നേതാവ് : അന്തിമ തീരുമാനം ഹൈക്കമാന്‍ ഡിന്റേത്; വി.ഡി. സതീശന് മുന്‍ഗണന യെന്ന് സൂചന


കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ അന്തിമതീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റേത്. പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന. എം.എല്‍.എമാരില്‍ നിന്നും എം.പിമാരില്‍ നിന്നും രാഷ്ട്രീയകാര്യസമിതി അംഗങ്ങളില്‍ നിന്നും ഹൈക്കമാന്‍ഡ് നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വൈദ്യലിംഗവും അഭിപ്രായം തേടി.
ഇവര്‍ ചൊവ്വാഴ്ച രാത്രി ദല്‍ഹിയിലെത്തിയ ഉടന്‍തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വിവരങ്ങള്‍ ധരിപ്പിച്ചു. അന്തിമ തീരുമാനത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടും നിര്‍ണായകമാകും.
നിരീക്ഷക സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുതിര്‍ന്ന നേതാവ് എ.കെ.ആന്റണി, സംഘടന ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ എന്നിവര്‍ ചര്‍ച്ച നടുത്തും. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും വി.ഡി.സതീശന്റെ പേരിനാണ് മുന്‍ഗണനയെന്നാണ് സൂചന.
സംഘടനയില്‍ നേതൃത്വ മാറ്റം വേണമെന്ന കാര്യത്തില്‍ പാര്‍ട്ടിയിലെ ഉന്നത നേതൃത്വത്തിന് അഭിപ്രായ ഭിന്നതയില്ല. കൂടുതല്‍ യുവ എം.എല്‍.എമാര്‍ വി.ഡി. സതീശനെ പിന്തുണച്ചതായാണ് റിപ്പോര്‍ട്ട്.