ചെമ്മാട് അടുക്കളയും ശുചിമുറിയും ഉൾപ്പെടെ കിണർ ഇടിഞ്ഞു താഴ്ന്നു,; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


തിരൂരങ്ങാടി : ചെമ്മാട് ഖാസി റോഡിൽ മാളിയേക്കൽ ഗഫൂറിന്റെ വീട്ടിലെ അടുക്കളയോട് ചേർന്നുള്ള കിണറാണ് ഇടിഞ്ഞുതാഴ്ന്നത് .
ഞായറായഴ്ച വൈകീട്ടാണ് സംഭവം നടന്നത്. നിറയെ വെള്ളമുണ്ടായിരുന്ന കിണറാണ് പൂർണ്ണമായി ഇടിഞ്ഞുതാഴ്ന്നത്.
കിണർ താഴന്നതോടെ വീട് പൂർണ്ണമായും അപകടാവസ്ഥയിലാണ്.
ശുചിമുറിയുടെയും അടുക്കളയുടെയും ഒരു ഭാഗവും ഇടിഞ്ഞു താഴ്ന്നു.
ഇവിടെ വാടകക്ക് താമസിക്കുന്ന യുവതി തലനാരിഴക്കാണ് രക്ഷപ്പെട്ടത്
കിണർ ഇടിഞ്ഞതിനെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ വീടിന്റെ ഭിത്തികൾക്ക് ബലക്ഷയമുണ്ടാക്കിയിട്ടുണ്ടോ എന്ന് ആശങ്കയുണ്ട്.
സമീപവാസികളും ഭീതിയിലാണ്. വിവരമറിഞ്ഞ് അധികൃതർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.