മലയാളി യുവതി സൗദിയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം മരിച്ചു.


ദമാം: മലയാളി യുവതി സഊദിയിലെ ജുബൈലിൽ മരിച്ചു. കോഴിക്കോട് മലയമ്മ സ്വദേശിനി കരിമ്പലങ്ങോട്ട് റുബീന (35) ആണ് കിഴക്കൻ സൗദിയിലെ ജുബൈലിൽ മരണപെട്ടത്.
എസ് എം എച്ച് കമ്പനിയിൽ ജോലി ചെയ്യുന്ന, ആർ ഇ സി മുക്കം മുത്താലം അബ്‌ദുൽ മജീദ് (മണി) ന്റെ ഭാര്യയാണ്.
അയാൻ അബ്‌ദുൽ മജീദ്, അംജദ് അബ്ദുൽ മജീദ് എന്നിവർ മക്കളാണ്. ഞായറാഴ്ച ഉച്ചക്ക് ശേഷം മകൻ സ്കൂൾ വിട്ട് വന്നപ്പോൾ വീട്ടിൽ നിന്ന് പ്രതികരണം ഇല്ലാത്തതിനെ തുടർന്ന് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കുട്ടികളെ സ്കൂളിൽ അയച്ചു വീട്ടിൽ വിശ്രമിക്കുമ്പോൾ ഹൃദയാഘാതം മൂലമാണ് മരണം.
പിതാവ്: കരിമ്പനക്കോട് അബൂബക്കർ, മാതാവ്: റംല
മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. നിയമ നടപടികൾ പൂർത്തിയക്കാൻ ഐസിഎഫ് ജുബൈൽ, കെഎംസിസി ജുബൈൽ എന്നീ സംഘടനയുടെ പ്രവർത്തകരും എസ്എംഎച്ച് കമ്പനി പ്രതിനിധികളും നൗഷാദ് തിരുവനന്തപുരം, സലാം പഞ്ചാര എന്നിവരും രംഗത്തുണ്ട്. മയ്യത്ത് നാട്ടിലേക്ക് കൊണ്ട് പോകാനുള്ള തീരുമാനത്തിലാണ്.