മന്ത്രിസഭക്ക് അഭിനന്ദന ങ്ങളുമായി കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍


പുതുമുഖങ്ങൾ നിറഞ്ഞ നാളെ സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്ന മന്ത്രിസഭക്ക് അഭിനന്ദനങ്ങൾ അറിയിച്ച് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍. രമേശ് ചെന്നിത്തലക്ക് പകരം വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കണം എന്ന ആവശ്യം കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാവുന്നതിനിടെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ രണ്ടാം പിണറായി മന്ത്രിസഭക്ക് അഭിനന്ദനങ്ങളുമായി വി.ഡി സതീശന്‍ എം.എൽ.എ രംഗത്ത് വന്നിരിക്കുന്നത്.
കേരളത്തിനു വേണ്ടി ഒരു പാട് നല്ല കാര്യങ്ങൾ ചെയ്യാൻ മന്ത്രിസഭക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. അവർ ചെയ്യുന്ന ശരിയായ കാര്യങ്ങൾക്ക് പിൻതുണ നൽകിയും തെറ്റായ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ക്രിയാത്മക പ്രതിപക്ഷമായി സഭയിൽ ഞങ്ങളുണ്ടാകും എന്നും വി.ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.