മുക്കുപണ്ടം പണയംവച്ച് തട്ടിയത് 5 ലക്ഷത്തോളം രൂപ; പിന്നാലെ സ്വന്തം മരണവാർത്ത പത്രത്തിൽ കൊടുത്ത് ഒളിവിൽ പോയി, ഒടുവിൽ പിടിയിലായി


മുക്കുപണ്ടം പണയംവച്ച് നാലര ലക്ഷം രൂപ തട്ടുകയും പിടിയിലാകാതിരിക്കാൻ സ്വന്തം മരണവാർത്ത പത്രത്തിൽ കൊടുക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ.
പാലക്കാട് കുമാരനല്ലൂരിലാണ് സംഭവം. പെരുമ്പായിക്കാട് സ്വദേശിയായ സജീവാണ് അറസ്റ്റിലായത്.
മുക്കുപണ്ടവുമായി കുമാരനല്ലൂരിലെ പണയസ്ഥാപനത്തിലാണ് പ്രതി എത്തിയത്.
മുക്കുപണ്ടം നൽകി പണം കൈപ്പറ്റിയ ശേഷം ഇയാൾ നാടുവിട്ടു.
തുടർന്ന് മരണപ്പെട്ടു പോയെന്നും ചെന്നൈയിൽ സംസ്കാരം നടത്തിയെന്നുമാണ് വാർത്ത നൽകിയത്.
അതിന് ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
ഗാന്ധിനഗർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ചെന്നൈയിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. ഇയാൾക്കെതിരെ നേരത്തെയും കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്