തിരൂരങ്ങാടി സബ് ആർടിഒ ഓഫീസിന് കീഴിലുള്ള സ്കൂൾ വാഹനങ്ങളുടെ പരിശോധന 21ന് ബുധനാഴ്ച.


തിരൂരങ്ങാടി: പുതിയ അധ്യായന വർഷത്തിനു മുന്നോടിയായി വിദ്യാർഥികളുടെ സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിനായി തിരൂരങ്ങാടി സബ് ആർടിഒ ഓഫീസിന് കീഴിലുള്ള സ്കൂൾ വാഹനങ്ങളുടെ പരിശോധന ഈ മാസം 21 ന് ബുധനാഴ്ച രാവിലെ 7 മണിക്ക് വികെ പടി അരീത്തോട് ഫിറ്റ്നസ് ഗ്രൗണ്ടിൽ വച്ച് നടക്കും.
സ്കൂൾ വാഹനങ്ങൾ അറ്റകുറ്റപ്പണികൾ തീർത്ത് യാന്ത്രിക ക്ഷമത ഉറപ്പുവരുത്താൻ പരിശോധനക്കായി വാഹനത്തിൻ്റെ എല്ലാ രേഖകളും സഹിതം ഹാജരാക്കി സ്റ്റിക്കർ പതിപ്പിക്കേണ്ടതാണ്.
അന്നേദിവസം ഉച്ചക്ക് 12 മണിക്ക് സ്കൂൾ ബസ്സിലെ ജീവനക്കാർക്കുള്ള പരിശീലന ക്ലാസ് നൽകും.
പരിശോധനയിൽ പങ്കെടുക്കാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തിരൂരങ്ങാടി ജോയിന്റ് ആർടിഒ ഡി. വേണു കുമാർ അറിയിച്ചു.