സംസ്ഥാനത്ത് മഴ തുടരും; ഇന്ന് അഞ്ച് ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദേശം


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. വ്യാപകമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾക്കാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
മാത്രമല്ല കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ രാത്രി 11.30 വരെ ഉയർന്ന തിരമാല ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും, തീരദേശവാസികളും ജാഗ്രത പുലർത്തണമെന്നാണ് നിർദേശം.
അതേസമയം കേരളത്തിൽ അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്നാണ് പ്രവചനം.
റ്റപ്പെട്ട ജില്ലകളിൽ മഴയ്ക്കും, കാറ്റിനും, ഇടിമിന്നിലിനും സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികൾക്കുള്ള പ്രത്യേക ജാഗ്രത നിർദേശങ്ങൾ
14/05/2025 മുതൽ 17/05/2025 വരെ: തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
14/05/2025: കർണാടക തീരം, വടക്കൻ കേരളാ തീരം അതിനോട് ചേർന്ന ലക്ഷദ്വീപ് പ്രദേശം, ആൻഡമാൻ കടൽ അതിനോട് ചേർന്ന തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.