NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മുട്ടിച്ചിറ ശുഹദാ ആണ്ടു നേർച്ച 19 ബുധനാഴ്ച ഓൺലൈനിൽ

1 min read

തിരൂരങ്ങാടി : ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ച ബ്രിട്ടീഷുകാർക്കും കൂട്ടാളികൾക്കുമെതിരെ പട പൊരുതി രക്ത സാക്ഷിത്വം വഹിച്ച മുട്ടിച്ചി റ ശുഹദാക്കളുടെ 185ാം ആണ്ടു നേർച്ച ഈ കോവിഡ് സാഹചര്യത്തിൽ ഓൺലൈനായി നടത്തുവാൻ മുട്ടിച്ചിറ ജുമുഅത്ത് പള്ളി പരിപാലന കമ്മറ്റി തീരുമാനിച്ചു. മെയ് 19 ന് ബുധനാഴ്ച (ശവ്വാൽ 7) രാത്രി 7-30. നാണ് പരിപാടി.

സമസ്ത പ്രസിഡന്റ് സയ്യിദുൽ ഉലമ സയ്യിദ്മുഹമ്മദ്‌ ജിഫ്രി മുത്തുക്കൊയ തങ്ങളുടെ അധ്യക്ഷതയിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പരിപാടി ഉത്ഘടനം ചെയ്യും.

ഷാജഹാൻ റഹ്മാനി കമ്പള ക്കാട് മുഖ്യ പ്രഭാഷണം നടത്തും. മഹല്ല് മുദരിസ്  ഇബ്രാഹിം ബഖവിഎടപ്പാൾ മഹല്ല് ഭാരവാഹികളായ പൂക്കാടൻ കുഞ്ഞി മോൻ ഹാജി കൈതകത്ത് അലവി ഹാജി ഹനീഫ മൂന്നീയൂർ ഹനീഫ ആചാട്ടിൽ കൈതകത്ത് സലീം പൂക്കാടൻ മുസ്തഫ ഇ.ടി.എം തലപ്പാറ തുടങ്ങിയവർ സംബന്ധിക്കും.

നേർച്ചയുടെ ഭാഗമായുള്ള സംഭാവനകൾ  താഴെ അക്കൗണ്ട് നമ്പറിലോ ഗൂഗ്ൾ പേ യിലോ അയക്കാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

MUTTICHIRA JUMUATHPALLI PARIPALANA COMMITEE
A/c NO: VLM0020050003356
IFSC code:ICIC0000103
The Velimukku service co-op. Bank LTD:NO 7725
Google pay: 8129112941

Leave a Reply

Your email address will not be published.