അഭിഭാഷകൻ ബിഎ ആളൂര്‍ അന്തരിച്ചു; നാടിനെ ഞെട്ടിച്ച ക്രിമിനൽ കേസുകളിൽ പ്രതികൾക്ക് വേണ്ടി ഹാജരായ വക്കീൽ


ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബിഎ ആളൂര്‍ അന്തരിച്ചു. വ്യക്കസംബന്ധമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. വിവാദമായ കേസുകളില്‍ കുറ്റാരോപിതര്‍ക്ക് വേണ്ടി മുന്‍പ് പല കേസുകളിലും ഹാജരായിട്ടുളള ക്രിമിനല്‍ അഭിഭാഷകനാണ് അഡ്വ. ആളൂര്‍.
സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി ഹാജരായത് ആളുരാണ്. കൂടാതെ ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ പ്രതിഭാഗം അഭിഭാഷകനായിരുന്നു.
ജിഷ വധക്കേസ്, കൂടത്തായി, വിസ്മയ കേസ് തുടങ്ങിയ കേസുകളിലും കുറ്റാരോപിതര്‍ക്ക് വേണ്ടി ആളൂര്‍ ഹാജരായി. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയാണ് ബിജു ആന്റണി ആളൂര്‍ എന്ന ബിഎ ആളൂര്‍. കൂടത്തായി കൊലപാതക കേസില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ ബിഎ ആളൂരിനെതിരെ വ്യാപക വിമര്‍ശനമാണ് ഉണ്ടായിരുന്നത്. കേരളത്തില്‍ ചാവേറാക്രമണം നടത്താന്‍ പദ്ധതിയിട്ട റിയാസ് അബൂബക്കറിനായും അഡ്വ. ബിഎ ആളൂര്‍ ഹാജരായിരുന്നു.
രണ്ട് വര്‍ഷത്തിലേറെയായി വ്യക്കരോഗത്തിന് ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യ ഘട്ടത്തില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകനായി ബിഎ ആളൂര്‍ ഹാജരായിട്ടുണ്ട്.