താനൂരില്‍ ആധുനിക അക്വേറിയം വരുന്നു; ശിലാഫലകം മന്ത്രി വി അബ്ദുറഹ്മാൻ അനാച്ഛാദനം ചെയ്തു
1 min read
ശിലാഫലകം മന്ത്രി വി അബ്ദുറഹ്മാൻ അനാച്ഛാദനം ചെയ്യുന്നു.

ഇന്റര്‍ഗ്രേറ്റഡ് മോഡേണ്‍ കോസ്റ്റല്‍ ഫിഷിംഗ് വില്ലേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി താനൂരില്‍ ആധുനിക രീതിയിലുള്ള അക്വേറിയം വരുന്നു. മലപ്പുറം കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന ആധുനിക അക്വേറിയത്തിന്റെ ശിലാഫലക അനാച്ഛാദനം കായിക-ന്യൂനപക്ഷ ക്ഷേമ-വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു.
1.68 കോടിയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. നിര്‍ദിഷ്ട കോസ്റ്റല്‍ ഹൈവേയുടെ അരികിലായി താനൂര്‍ ജി ആര്‍ എഫ് ടി ഹൈസ്‌കൂളിന് സമീപമാണ് അക്വേറിയം സ്ഥാപിക്കുന്നത്. അക്വേറിയത്തിന് പുറമെ ഫിഷ് സ്പാ, വര്‍ണ മത്സ്യ വളര്‍ത്തു യൂണിറ്റ് എന്നിവയും ഉള്‍പ്പെടുന്നു. കേരള സര്‍ക്കാറിന്റെ ഏജന്‍സിയായ കെ എസ് സി എ ഡി സിക്കാണ് അക്വേറിയത്തിന്റെ നിര്‍മാണ ചുമതല.
ചടങ്ങില്‍ ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ് അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി ആഷിഖ് ബാബു, അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേസി, കെ എസ് സി എ ഡി സിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ബി രമേഷ്, ഫിഷറീസ് വകുപ്പിലെ മറ്റു ഉദ്യോഗസ്ഥര്‍, മത്സ്യ കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.