പാലത്തിങ്ങല്‍ മീഡിയ ലൈബ്രറി ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു.


ലൈബ്രറി പ്രസിഡന്റ് ഡോ. വി.പി. ഹാറൂണ്‍ അബ്‌ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു.
ലൈബ്രറി കൗണ്‍സില്‍ പരപ്പനങ്ങാടി മുനിസിപ്പല്‍ നേതൃസമിതി ചെയർമാന്‍ വിനോദ്‌കുമാർ തള്ളാശ്ശേരി മുഖാതിഥിയായി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് മലയാളത്തില്‍ പി.എച്ച്.ഡി. നേടിയ ലൈബ്രറി പ്രവർത്തകയായ
ഡോ. ഇ.വി. ഫബീന, കീരനല്ലൂർ മാരത്തോണില്‍ പത്ത് കിലോമീറ്റർ പൂർത്തിയാക്കിയ ലൈബ്രറി എക്‌സിക്യുട്ടീവ് അംഗം അബ്‌ദുള്ള മൂഴിക്കല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്‌റ്റാന്‍ഡിങ് കമ്മറ്റി ചെയർമാന്‍ സി. നിസാർ അഹമ്മദ്, കൗണ്‍സിലർ അസീസ് കൂളത്ത്, എം. അഹമ്മദലി ബാവ, മീഡിയ ലൈബ്രറി സെക്രട്ടറി സി. അബ്‌ദുറഹ്‌മാന്‍കുട്ടി, വൈസ് പ്രസിഡന്റ് ഷനീബ് മൂഴിക്കല്‍ തുടങ്ങിയവർ പ്രസംഗിച്ചു.