ചെമ്മാട്ടെ പ്രശസ്ത കണ്ണ് രോഗ വിദഗ്ധൻ ഡോ. പി. അബൂബക്കർ ഹാജി അന്തരിച്ചു.


ചെമ്മാട്ടെ അറിയപ്പെടുന്ന നേത്ര വിഭാഗം ഡോക്ടറും മത-സാമൂഹിക രംഗങ്ങളിലെ നിറ സാന്നിധ്യവുമായിരുന്ന ഡോ: പി.എം.അബൂബക്കർ ഹാജി അന്തരിച്ചു.
പാലത്തിങ്ങൽ പള്ളിപ്പടി കരുണ ഹോസ്പിറ്റൽ ചെയർമാനായിരുന്നു.
മയ്യിത്ത് ഉച്ചക്ക് ഒരു മണിയോടെ ചെമ്മാട് എത്തും.
വൈകീട്ട് 4 മണിക്ക് ചെമ്മാട് പള്ളിയിൽ വെച്ച് നമസ്കാരം നിർവഹിക്കും.
ചെമ്മാട് പള്ളിയുടെ പരിസരം ഗതാഗത അസൗകര്യമുള്ളതിനാൽ വാഹനത്തിൽ വരുന്നവർ യതീംഖാനയിൽ എത്തണം
4:15 ന് തിരൂരങ്ങാടി യതീംഖാനയിൽ പൊതുദർശനത്തിന് വെക്കും. യതീംഖാന പള്ളിയിൽ മഗ്‌രിബിന് ശേഷം (7 മണി) ജനാസ നമസ്കാരം നിർവഹിക്കും
രാത്രി 8 മണിയോടെ അരീക്കോട് മേത്തലങ്ങാടി മൂർഖൻ മുഹമ്മദാജി മെമ്മോറിയൽ ഹാളിൽ എത്തിക്കും.
നാളെ ഞായറാഴ്ച രാവിലെ 9 മണിക്ക് താഴത്തെങ്ങാടി ജുമുഅത്ത് പള്ളിയിൽ ജനാസ നമസ്കാരം നിർവഹിക്കുകയും ഖബറടക്കും