18 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പരപ്പനങ്ങാടി എക്സൈസ് അറസ്റ്റ് ചെയ്തു


പരപ്പനങ്ങാടി: എക്സൈസിൻെറ ക്ലീൻ സ്റ്റേറ്റിൻെറ ഭാഗമായി പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.ടി. ഷനൂജും സംഘവും നടത്തിയ പരിശോധനയിൽ 18 ഗ്രാം എംഡിഎംഎയുമായി ഒരാൾ അറസ്റ്റിൽ. ഒതുക്കുങ്ങൽ ഗാന്ധിനഗറിൽ നിന്ന് ഗാന്ധിനഗർ മുണ്ടോത്തുപറമ്പ് സ്വദേശി കാരാട്ട് വീട്ടിൽ സൈഫുള്ള (42)യാണ് പിടിയിലായത്.
ഒതുക്കുങ്ങൽ ഭാഗത്ത് കാറിൽ ലഹരിവസ്തുക്കൾ വില്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രദേശത്ത് ഒരാഴ്ചയായി എക്സൈസ് രഹസ്യപരിശോധന നടത്തിവരുകയായിരുന്നു. പ്രതിയുടെ വീട്, കാർ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്.
കാറും ലഹരിവസ്തു വിൽപ്പനയിൽനിന്ന് ലഭിച്ച 50000 രൂപയും കസ്റ്റഡിയിലെടുത്തു. പരപ്പനങ്ങാടി അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ ടി. ദിനേശ്, പ്രദീപ്, സിവിൽ എക്സൈസ് ഓഫീസർമാരായ ജിനരാജ്, നിധിൻ, ദിതിൻ, അരുൺ, ജിഷ്ണാദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സിന്ധു. ഐശ്വര്യ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.