NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പെരിന്തല്‍മണ്ണയില്‍ മധ്യവയസ്‌ക്കന്‍ കുത്തേറ്റുമരിച്ചു

 

പെരിന്തൽമണ്ണ: ആലിപ്പറമ്പിൽ മധ്യവയസ്ക്കൻ കുത്തേറ്റു മരിച്ചു. ആലിപ്പറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപം പുത്തൻ വീട്ടിൽ സുരേഷ്ബാബു (53) ആണ് മരിച്ചത്.

 

ഞായറാഴ്ച രാത്രി 10:30 ഓടെയാണ് സംഭവം. ബന്ധുവും അയൽവാസിയുമായ പുത്തൻ വീട്ടിൽ സത്യനാരായണ (53) നെ പെരിന്തൽമണ്ണ പോലിസ് കസ്റ്റഡിയിലെടുത്തു.

 

മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. 2023ൽ സുരേഷ് ബാബുവും സത്യനാരായണനും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.

സുരേഷ് ബാബുവിന്റെ അമ്മയുടെ അമ്മാമന്റെ മകനാണ് പ്രതി സത്യനാരായണൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!