കെ.പി.എ. മജീദ് എം.എൽ.എയെ തടഞ്ഞ് ലീഗ് പ്രവർത്തകർ : സംഭവം പരപ്പനങ്ങാടി ചാപ്പപ്പടിയിൽ


മുസ്ലിംലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി തീരദേശ മേഖലയിൽ കെ.പി.എ. മജീദ് എം.എൽ.എയെ തടഞ്ഞുവെച്ചതായി റിപോർട്ട്.
ഇന്ന് ( വെള്ളിയാഴ്ച) രാവിലെ 8 മണിയോടെയാണ് സംഭവം.
കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പരപ്പനങ്ങാടി മത്സ്യഭവൻ പരിസരത്ത് സംഘടിപ്പിച്ച ശുചിത്വ സാഗരം സുന്ദര തീരം എന്ന പേരിൽ സംഘടിപ്പിച്ച ഏകദിന പ്ലാസ്റ്റിക് നിർമ്മാജന യജ്ഞം പരിപാടി ഉദ്ഘാടനം ചെയ്ത് മടങ്ങും വഴിയാണ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്.
ചാപ്പപ്പടി ജുമാ മസ്ജിദ് ഖബർസ്ഥാനിലെ കബറുകൾ ഏത് നിമിഷവും കടലെടുക്കുന്ന സാഹചര്യത്തിലും ഇവിടെ കടൽഭിത്തി കെട്ടി സംരക്ഷിക്കണമെന്ന് പ്രദേശത്തുകാരുടെ ആവശ്യമായിരുന്നു.
തെരഞ്ഞെടുപ്പ് സമയത്ത് എംഎൽഎ തീരദേശ മേഖല സന്ദർശിച്ചപ്പോൾ കടൽ ഭിത്തി നിർമ്മാണ ഉടൻ പൂർത്തീകരിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ നാല് വർഷമായിട്ടും ഇതുവരെ നിർമ്മാണം പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല.ഇതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ എംഎൽഎയെ തടഞ്ഞുവെച്ചത്.
ആദ്യം അഞ്ച് കോടിക്ക് കടൽ ഭിത്തി നിർമ്മാണം നടന്നതായിരുന്നു പിന്നീട് പണി പൂർത്തീകരിക്കുന്നതിന് വേണ്ടി ഒരു കോടി രൂപ അനുവദിച്ചു. എന്നാൽ എംഎൽഎ വേണ്ടപ്പെട്ടവർക്ക് വേണ്ടി സമീപപ്രദേശങ്ങളിലേക്ക് ഫണ്ട് മാറ്റി ചെലവഴിക്കുകയായിരുന്നു എന്നായിരുന്നു ആരോപണം.
അരമണിക്കൂറോളം എംഎൽഎയെ തടഞ്ഞു വെച്ചു ലീഗുകാർ കനത്ത പ്രതിഷേധമാണ് അറിയിച്ചത്. പ്രദേശത്തെ നാട്ടുകാരുടെയും പ്രാദേശിക നേനേതാക്കളും ഇടപെട്ട് പ്രവർത്തകരെ അനുനയിപ്പിച്ചാണ് എംഎൽഎയെ പോകാൻ അനുവദിച്ചത്.
അതേസമയം തന്നെ ആരും തടഞ്ഞുവെച്ചിട്ടില്ലെന്നും പ്രദേശവാസികൾ അവരുടെ ആവശ്യമുന്നയിച്ചെന്നും തടഞ്ഞു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും എം.എൽ.എ. പ്രതികരിച്ചു