കോർട്ട് ഫീസ് വർധന: പരപ്പനങ്ങാടിയിൽ യു.ഡി.എഫ് അഭിഭാഷകർ പ്രതിഷേധ സംഗമം നടത്തി


പരപ്പനങ്ങാടി: കോർട്ട് ഫീസ് വർധിപ്പിച്ച കേരള സർക്കാറിൻ്റെ തെറ്റായ നടപടികൾക്കെതിരേ പരപ്പനങ്ങാടി കോടതി സമുച്ചയത്തിന് മുന്നിൽ യു.ഡി.എഫ് അഭിഭാഷകർ പ്രതിഷേധ സംഗമം നടത്തി.
ജില്ലാ ലോയേഴ്സ് കോൺഗ്രസ് ഉപാധ്യക്ഷൻ അഡ്വ.ടി.കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു.
അഡ്വ.കെ.പി സൈതലവി അധ്യക്ഷനായി.
അഭിഭാഷകരായ കെ.കെ കുഞ്ഞാലിക്കുട്ടി, കെ.കെ സൈതലവി, അജയകുമാർ, വർഗീസ്, സി.പി അനീഷ, ജംഷാദ്, സിന്ധു, ശബാന, മാഹിറലി, നൗഫൽ, സാദിഖ്, ജുറൈജ് തറയിൽ സംസാരിച്ചു.