സമഗ്ര വികസനത്തിന് ഊന്നൽ നൽകി തിരൂരങ്ങാടി നഗരസഭ ബജറ്റ് അവതരിപ്പിച്ചു


തിരൂരങ്ങാടി നഗരസഭയുടെ സമഗ്ര വികസനത്തിന് ഊന്നൽ നൽകി നഗരസഭ
സമഗ്ര വികസനത്തിന് ഊന്നൽ നൽകി തിരൂരങ്ങാടി നഗരസഭ ബജറ്റ് ഡെപ്യൂട്ടി ചെയർപേഴ്സൺ സുലൈഖ കാലടി അവതരിപ്പിച്ചു,
ചെയർമാൻ കെ പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു, ഭവന നിർമ്മാണത്തിനും കുടിവെള്ളത്തിനും അടിസ്ഥാന വികസനത്തിനും കൃഷിക്കും ഉൾപ്പെടെ ബൃഹ്ത് പദ്ധതികൾ ആവിഷ്കരിക്കുന്നതാണ് ബജറ്റ്.
ഭവന ധനസഹായത്തിനുള്ള വിഹിതം നീക്കി വെച്ചു, സമഗ്രകുടിവെള്ള പദ്ധതി നടപ്പ് വർഷം പൂർത്തിയാക്കും’ 46 കോടി രൂപയുടെ പ്രവർത്തികൾ നടപ്പാക്കും, നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ സിസിടിവി സ്ഥാപിക്കും.
താലൂക്ക് ആശുപത്രിയിൽ കൂടുതൽ ആധുനിക സൗകര്യങ്ങൾ ഒരുക്കും, ചന്തപ്പടിയിലെ ഭിന്നശേഷി ബി ആർ സി സ്ഥാപനം മെച്ചപ്പെടുത്തും, നഗരസഭ നേരിട്ട് നടത്തും, ചന്തപ്പടിയിൽപകൽ വീട് നിർമിക്കും,നഗരോത്സവം സംഘടിപ്പിക്കും, ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് ബൃഹത്തായ പദ്ധതികൾ നടപ്പിലാക്കും.
കൂടുതൽ മിനി എംസിഎഫുകളും പൊതു ഇടങ്ങളിൽ വേസ്റ്റ് ബിന്നുകളും ഒരുക്കും, ചെമ്മാട് ഷോപ്പിംഗ് കോംപ്ലക്സ് ഈ വർഷം സമർപ്പിക്കും, നിലവിലുള്ള നീന്തൽ കുളങ്ങൾ നവീകരിക്കും. നീന്തൽ പരിശീലനം നൽകും. സർക്കാർ സ്കൂളുകളിൽ കൂടുതൽ ക്ലാസ് മുറിക്കൽ സ്മാർട്ട് ആകും ,അംഗൻവാടികൾക്ക് കെട്ടിടം നിർമിക്കും, പോഷകാഹാരത്തിന് 60 ലക്ഷം നീക്കിവെച്ചു, പുതിയ റോഡുകൾ തെരുവിളക്കുകൾ തുടങ്ങിയവ സ്ഥാപിക്കും, കാർഷിക വികസനത്തിന് പുതിയ പദ്ധതികൾ നടപ്പിലാക്കും.
ഓപ്പൺ ജിമ്മുകൾ, വാട്ടർ എ ടി എം തുടങ്ങിയ പദ്ധതികൾ വിഭാവനം ചെയ്യുന്നു, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കറ്റ് പി എം എ സലാം .ഇഖ്ബാൽ കല്ലുങ്ങൽ, സി. പി. ഇസ്മായിൽ, സോന രതീഷ്, സി. പി. സുഹ്റാബി സെക്രട്ടറി മുഹ്സിൻ തുടങ്ങിയവർ പങ്കെടുത്തു