50,000 കടന്ന് ഗാസയിലെ മരണനിരക്കുകൾ
1 min read

23 ഒക്ടോബർ മുതൽ തുടരുന്ന ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 50,000 പിന്നിട്ടു.
1,13,270ലേറെ പേർക്ക് പരിക്കേറ്റതായും മന്ത്രാലയം പുറത്ത് വിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നു.
രണ്ട് മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഇസ്രയേൽ ഗാസയിൽ ആക്രമണം പുനരാരംഭിച്ചിരുന്നു. വെടിനിറുത്തൽ കരാറിൻറെ തുടർച്ചയിൽ ധാരണയിലെത്താത്ത പശ്ചാത്തലത്തിലാണ് ഇസ്രയേലിന്റെ നടപടി. ഇന്നലെ പുലർച്ചെ മുതൽ ഗാസയിലുടനീളം ശക്തമായ ആക്രമണങ്ങളുണ്ടായി.
റാഫയിലും ഖാൻ യൂനിസിലും മാത്രം 30 പേർ കൊല്ലപ്പെട്ടു. റാഫയിലെ ടെൽ അൽ-സുൽത്താൻ അടക്കം പല പ്രദേശങ്ങളിൽ നിന്നും ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം നിർദ്ദേശം നൽകി. 50,000 പേർ റാഫയിൽ കുടുങ്ങിക്കിടക്കുന്നെന്നാണ് റിപ്പോർട്ട്.
അതേസമയം ഞായറാഴ്ച രാത്രി തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ നാസർ ആശുപത്രിയെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ആക്രമണത്തിൽ ആശുപത്രിയുടെ വലിയൊരു ഭാഗം തകർന്നു. ഒരു ഡിപ്പാർട്ട്‌മെന്റ് മുഴുവൻ ഒഴിപ്പിക്കേണ്ടി വന്നതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു